കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന സംഭവം: ഉപയോഗത്തിൽ ഇല്ലാതിരുന്ന കെട്ടിടമാണ് പൊളിഞ്ഞു വീണതെന്ന് മന്ത്രി വി.എൻ വാസവനും, ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജും.

Spread the love

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നു വീണതിനെ തുടർന്ന് മന്ത്രി വി.എൻ വാസവനും, ആരോഗ്യ മന്ത്രി വീണ ജോർജും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.

വാർഡിൻ്റെ ശുചിമുറിയോട് ചേർന്നുള്ള പൊളിഞ്ഞ കെട്ടിടം നിലനിന്നിരുന്നതെന്നും , ഈ ഭാഗത്ത് നിന്നുള്ളവരാകണം അപകടത്തിൽപ്പെട്ടതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. വി. ജയകുമാർ.

പൊളിഞ്ഞു വീണ കെട്ടിടത്തിന്റെ താഴത്തെ രണ്ടുനില ബലക്ഷയം കണ്ടെത്തിയിരുന്നതിനാൽ പൂർണമായും അടച്ചിട്ടിരുന്നതാണെന്നും സൂപ്രണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടമുണ്ടായതിന്റെ പശ്ചാത്തലത്തിൽ 14, 10 വാർഡിലുണ്ടായിരുന്ന 120 പേരിലധികം വരുന്ന രോഗികളെ സമീപത്തെ മറ്റ് വാർഡിലേക്ക് പൂർണമായും മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു.