Spread the love

ടെല്‍അവീവ്: ഇസ്രയേലില്‍ വീണ്ടും ആക്രമണം.

video
play-sharp-fill

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.
സൈറണുകള്‍ മുഴക്കി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ഇസ്രയേല്‍ പ്രതിരോധ സേന, പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു.

ആക്രമണത്തെ ജെറുസലേം അടക്കം ഇസ്രായേല്‍ നഗരങ്ങളില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. ഭീഷണി തടയാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നുവെന്ന് ഇസ്രയേല്‍ അറിയിച്ചു. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ യെമന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തയാഴ്ച്ച ഡോണള്‍ഡ് ട്രംപിനെ കാണും. ഗാസ, ഇറാൻ വിഷയത്തില്‍ സുപ്രധാന ചർച്ചകളുണ്ടായേക്കും. അമേരിക്കൻ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തയാഴ്ച്ചയാണ് വാഷിങ്ടണിലെത്തുക.
ഇറാനെതിരായ ആക്രമണത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ചയാണിത്.