ചങ്ങനാശേരി കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍നിന്നും രാത്രി 9.40ന് സര്‍വീസ് നടത്തിയിരുന്ന മണിമല സ്റ്റേ ബസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

Spread the love

ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍നിന്നും രാത്രി 9.40ന് സര്‍വീസ് നടത്തിയിരുന്ന മണിമല സ്റ്റേ ബസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് ജോബ് മൈക്കിള്‍ എംഎല്‍എ, ഗവണ്‍മെന്‍റ് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് എന്നിവര്‍ മന്ത്രി ഗണേഷ്‌കുമാറുമായി ബന്ധപ്പെട്ട് ഈ സര്‍വീസ് രണ്ടുമാസം മുമ്പ് പുനരാരംഭിച്ചിരുന്നു.

മണിമലയില്‍ ജീവനക്കാര്‍ക്കുള്ള താമസസൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഒരു മാസം സര്‍വീസ് നടത്തിയശേഷം ഈ ബസ് നിലയ്ക്കുകയായിരുന്നു. വരുമാനം കുറവാണെന്നും ഡ്രൈവര്‍മാരില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡിപ്പോ അധികൃതര്‍ സര്‍വീസ് റദ്ദ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 9.40ന് ചങ്ങനാശേരിയില്‍നിന്നു പുറപ്പെടുന്ന ബസ് 11ന് മണിമലയില്‍ എത്തിച്ചേരും. പിറ്റേന്ന് പുലർച്ചെ 5.20ന് മണിമലയില്‍നിന്ന് ആരംഭിച്ച്‌ 6.30ന് ചങ്ങനാശേരിയില്‍ എത്തുന്ന ബസ് സര്‍വീസ് വ്യാപാരികള്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ട്രെയിന്‍ യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. ഈ ബസ് ഉച്ചകഴിഞ്ഞ് മൂന്നിന് മുണ്ടക്കയത്ത് പോയി മടങ്ങിയെത്തിയശേഷമാണ് മണിമല സ്റ്റേ സര്‍വീസ് നടത്തിയിരുന്നത്.

ഇതിനുപകരം ഉച്ചകഴിഞ്ഞ് മൂന്നിന് ആലപ്പുഴ റൂട്ടിലും തുടര്‍ന്ന് നെടുമുടി, ചമ്ബക്കുളം വരെ ഒരു ട്രിപ്പുകൂടി സര്‍വീസ് നടത്തിയശേഷം രാത്രി മണിമല സ്റ്റേ സര്‍വീസിന് അയയ്ക്കണം. മണിമലയില്‍നിന്നു രാവിലെയുള്ള സര്‍വീസ് ആലപ്പുഴ കൃപാസനത്തിലേക്ക് നീട്ടുകയും ചെയ്താല്‍ കണിച്ചുകുളങ്ങര ക്ഷേത്രം, കൃപാസനം ഉള്‍പ്പെടെ ആരാധനാലയങ്ങളില്‍ പോകുന്ന വിശ്വാസികള്‍ക്ക് ഉപകരിക്കും.

ഇതു ലാഭകരമാകുമെന്നും ഡിപ്പോ അധികൃതര്‍ക്ക് പരിശോധന നടത്താവുന്നതാണെന്നുമാണ് തൊഴിലാളികള്‍തന്നെ ചൂണ്ടിക്കാണിക്കുന്നത്