വാകത്താനത്ത് ചീട്ടുകളി സംഘം പിടിയിൽ

Spread the love

കോട്ടയം: ഞാലിയാകുഴി എസ്ബിഐ ഭാഗത്ത് കെട്ടിടത്തിൽ നിന്ന് വൻ ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി. കഴിഞ്ഞ 28 ന് കമ്മൻകുളം ബാബു കുരിയന്റെ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയിൽ നിന്നാണ് 10 അംഗ സംഘത്തെ അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് ഒരു ലക്ഷത്തി എഴുപത് രൂപയും ചീട്ടുകളിക്ക് ഉപയോഗിച്ചിരുന്ന ടോക്കണുകളും പിടിച്ചെടുത്തു.

video
play-sharp-fill

ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ.പി തോംസന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാകത്താനം എസ് ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചീട്ടുകളി സംഘത്തെ പിടിച്ചത്.