
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവർണർക്ക് സർക്കാർ അയച്ച കത്തിൻ്റെ വിശദാംശം. ഭരണഘടനാ അസംബ്ലി ചർച്ചകളും തീരുമാനങ്ങളും ഓർമ്മിപ്പിച്ചുകൊണ്ടാണ് കത്തിൻ്റെ തുടക്കം. ഔദ്യോഗികപരിപാടികളിൽ ത്രിവർണപതാക മാത്രം ഉപയോഗിക്കണമെന്നാണ് ഭരണഘടനാ അസംബ്ലി തീരുമാനം.
മറ്റേതെങ്കിലും പതാക ഉപയോഗിക്കുന്നത് ദേശീയതയെ അപമാനിക്കുന്നതിന് തുല്യമാണ്. രാജ്ഭവനിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ ദേശീയചിഹ്നങ്ങളും പതാകയുമല്ലാതെ മറ്റൊനും ഉപയോഗിക്കാൻ ആകില്ലെന്ന് ഗവർണർ ഉറപ്പാക്കണം. ആവശ്യമായ നിർദ്ദേശങ്ങൾ രാജ്ഭവനിലെ ഉദ്യോഗസ്ഥർക്ക് നൽകണമെന്നും സർക്കാർ അയച്ച കത്തിൽ പറയുന്നു.






