Spread the love

ചങ്ങനാശേരി: ചങ്ങനാശേരി- വണ്ടിപ്പേട്ട -പറാല്‍ റോഡില്‍ വണ്ടിപ്പേട്ടയ്ക്കു സമീപം റോഡരികില്‍ നിന്ന പാഴ്മരം പാടത്തേക്കു കടപുഴകി വീണു
.ഇതേത്തുടർന്ന് റോഡ് തകര്‍ന്ന് വാഹനസഞ്ചാരം അപകടാവസ്ഥയിലായി.

video
play-sharp-fill

മരം കടപുഴകിയപ്പോള്‍ ടാറിംഗിനോടു ചേര്‍ന്നുള്ള ഭാഗംകൂടി തകര്‍ന്നതാണ് ഇരുചക്രവാഹനങ്ങളടക്കമുള്ളവയുടെ യാത്ര അപകട ഭീഷണിയിലാക്കിയത്.

പതിനഞ്ച് മീറ്ററോളം നീളത്തിലാണ് റോഡിന്‍റെ വശം തകര്‍ന്നത്. റോഡ് തകര്‍ന്നുണ്ടായ വശത്തെ വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ നിയന്ത്രണംവിട്ട് വീഴാന്‍ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഭാഗത്ത് എതിരേ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മരം കടപുഴകി വീണ് റോഡ് തകര്‍ന്ന ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മിച്ച്‌ വാഹനങ്ങള്‍ക്ക് സുരക്ഷയൊരുക്കണമെന്ന ആവശ്യം ശക്തമാണ്.

കടപുഴകിയ മരത്തിന്‍റെ എതിര്‍വശത്ത് നില്‍ക്കുന്ന മരവും ഏതുസമയവും നിലംപൊത്താവുന്ന നിലയിലാണ്. നഗരസഭയുടെ 32-ാം വാര്‍ഡിലാണ് റോഡ് തകര്‍ന്നത്.