Spread the love

കടുത്തുരുത്തി: ടൗണിലെ ഗതാഗത പരിഷ്‌കാരത്തിനു പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേർന്നു. സ്വകാര്യബസിന്‍റെ മത്സര ഓട്ടത്തിനിടെ സ്‌കൂട്ടിറിലിടിച്ചു കടുത്തുരുത്തി വലിയപാലത്തില്‍വച്ച്‌ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിനെത്തുടർന്നാണ് വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും യോഗം വിളിച്ചത്.

video
play-sharp-fill

ഹോം ഗാര്‍ഡിനൊപ്പം രാവിലെയും വൈകൂന്നേരവും ടൗണില്‍ പോലീസിന്‍റെ സേവനം ലഭ്യമാക്കണം, ടൗണ്‍ ലിമിറ്റില്‍ വേഗത നിയന്ത്രണം വേണം, സെന്‍ട്രല്‍ ജംഗ്ഷനിലെ സീബ്രാ ലൈനിന്‍റെ അശാസ്ത്രീയത പരിഹരിക്കണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് യോഗത്തില്‍ ഉണ്ടായത്.

വിദ്യാര്‍ഥികളെ കയറ്റാത്ത ബസുകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കടുത്തുരുത്തി ടൗണിലേക്കുള്ള ഇറക്കത്തില്‍ റബിന്‍ സ്ട്രിപ്പ് സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെന്‍ട്രല്‍ ജംഗ്ഷനില്‍ സ്ഥലം ലഭ്യമാക്കിയാല്‍ കോട്ടയം ഭാഗത്തേക്ക് ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചു നല്‍കാമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് യോഗത്തില്‍ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.ബി. സ്മിതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിന്‍സി എലിസബത്ത്, എസ്‌ഐ സുനില്‍കുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സമീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.