കനത്ത മഴയില്‍ കക്കയം ഡാമിലെ ജലനിരപ്പ് കുതിച്ചുയര്‍ന്നു; അധികജലം ഒഴുക്കിവിടും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ്

Spread the love

കല്‍പ്പറ്റ: കനത്ത മഴയില്‍ കക്കയം ഡാമിലെ ജലനിരപ്പ് കുതിച്ചുയർന്ന് 758.05 മീറ്ററില്‍ എത്തി.

ഇതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. 3 ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.