കോട്ടയം തോട്ടകത്ത് 40 വീട്ടുകാർ വെള്ളക്കെട്ടിൽ: പാടശേഖരത്തിന്‍റെ പുറംബണ്ട് പല ഭാഗങ്ങളിലും ഇടിഞ്ഞുതാഴ്ന്നു

Spread the love

തലയാഴം: കരിയാർ കരകവിഞ്ഞ് വെള്ളം കുത്തിയൊഴുകി തലയാഴം തോട്ടകം മൂന്നാം ബ്ലോക്കിലെ പാടശേഖരത്തിന്‍റെ പുറംബണ്ട് നശിക്കുന്നു.
80 ഏക്കർ വരുന്ന പാടശേഖരത്തിന്‍റെ പുറംബണ്ട് പല ഭാഗങ്ങളിലും ഇടിഞ്ഞുതാണ നിലയിലാണ്. പാടശേഖരത്തിന്‍റെ ഒരു ഭാഗത്ത് കരിയാറും മറുഭാഗത്ത് നാട്ടുതോടുമാണ്.

ബണ്ട് താഴ്ന്നു കിടക്കുന്നതിനാല്‍ പാടശേഖരഖരത്തിലേക്ക് കരിയാറില്‍നിന്നും നാട്ടുതോട്ടില്‍നിന്നും വെള്ളം ഇരച്ചെത്തുന്നതിനാല്‍ സമീപം താമസിക്കുന്ന 40 കുടുംബങ്ങളെ മാസങ്ങളോളം വെള്ളക്കെട്ട് ദുരിതത്തിലാക്കുന്നു. പ്രദേശത്തേക്ക് ഗതാഗതയോഗ്യമായ വഴിയില്ല.

വളരെ താഴ്ന്നു കിടക്കുന്ന വഴി വെള്ളത്തില്‍ മുങ്ങിയതിനാല്‍ ഒന്നരക്കിലോമീറ്റർ അകലെ വാഹനങ്ങള്‍ വച്ചാണ് പ്രദേശവാസികള്‍ നീന്തി വീട്ടിലെത്തുന്നത്. കർഷകരുടെയും പ്രദേശവാസികളുടെയും നിരന്തര ആവശ്യത്തെത്തുടർന്ന് ജലവിഭവ വകുപ്പ് പുറംബണ്ട് ഉയർത്തി കല്ലുകെട്ടി സംരക്ഷിക്കുന്നതിന് 75 ലക്ഷം രൂപ അനുവദിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതർ തുടർനടപടികള്‍ സ്വീകരിച്ചില്ലെന്നു പ്രദേശവാസികള്‍ ആരോപിക്കുന്നു. പാടശേഖരത്തിന്‍റെ പുറംബണ്ട് നിർമിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കർഷകരും പ്രദേശവാസികളും ആവശ്യപ്പെട്ടു.