Spread the love

വയനാട്: ചൂരല്‍മലയില്‍ പ്രതിഷേധവുമായി നാട്ടുകാർ. സർക്കാർ വാഗ്ദനങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. ബെയ്ലി പാലത്തിനു മുൻപില്‍ പൊലീസുമായി നാട്ടുകാർ തർക്കത്തിലേർപ്പെട്ടു.

video
play-sharp-fill

മഴ കനത്തതോടെ പുഴയില്‍ നീരൊഴുക്ക് വർധിച്ചു. ഇത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. തുടർന്നാണ് പ്രതിഷേധം ഉണ്ടായത്.

സാമ്ബത്തികമായി വലിയ ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറയുന്നു. ‘ഒരുപാട് നാളായി പണിയില്ലാതെ ഇരിക്കുന്നു. ആ 9000 കൊടുത്തിരുന്നെങ്കില്‍ ഇത്ര റിസ്‌ക് എടുത്ത് ആളുകള്‍ പണിക്ക് പോകില്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിത്യ വേതനം എന്ന 300 രൂപ പോലും സർക്കാർ നല്‍കാൻ തയാറാകുന്നില്ല. ഇവിടെ താമസിക്കുന്നവരെ ആരും തിരിഞ്ഞുപോലും നോക്കുന്നില്ല ഞങ്ങള്‍ക്ക് ഇനി ജീവിക്കേണ്ടെന്നും. ബെയ്‌ലി പാലത്തില്‍ കയറി നില്‍ക്കാൻ പോവുകയാണ്’ പ്രദേശവാസി പറയുന്നു.