
കൊച്ചി: കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ട് മുങ്ങിയ എംഎസ്‍സി എല്‍സ 3 ചരക്കുകപ്പലിലെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികള്‍ അനിശ്ചിതത്വത്തില്‍.
ഇതിനായി എംഎസ്‍സി കമ്പനി നിയോഗിച്ച സാല്‍വേജ് കമ്പനി ദൗത്യത്തില്‍ നിന്ന് പിന്മാറി. അതേസമയം ഇതുവരെയും കപ്പലില്‍ നിന്ന് എണ്ണം നീക്കം ചെയ്യാത്തതിന്റെ പേരില്‍ കമ്പനിക്ക് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അന്ത്യശാസനം നല്‍കി.
ഉടൻ എണ്ണ നീക്കാനുള്ള നടപടികള്‍ ഉടൻ തുടങ്ങിയില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് ഷിപ്പിംഗ് ഡയറക്ടർ ജനറല്‍ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എംഎസ്‍സി എല്‍സ 3ല്‍ നിന്ന് എണ്ണ നീക്കം ചെയ്യാന്‍ എംഎസ്‍സി നിയോഗിച്ചിരുന്ന ടി ആന്റ് ടി സാല്‍വേജ് കമ്പനിയാണ് ദൗത്യത്തില്‍ നിന്ന് പിന്‍മാറിയത്. ദൗത്യത്തിന് വേണ്ടത്ര സാങ്കേതിക പരിജ്ഞാനം തങ്ങള്‍ക്ക് ഇല്ലെന്ന് ടി ആന്റ് ടി സാല്‍വേജ് അറിയിച്ചു.
പ്രവൃത്തികള്‍ക്കായി എത്തിയ ഈ കമ്പനിയുടെ ഡൈവിംഗ് സഹായ കപ്പല്‍ തിരിച്ചുപോവുകയും ചെയ്തു. ഇതോടെ ജൂലൈ മൂന്നാം തീയ്യതിക്കുള്ളില്‍ തീര്‍ക്കേണ്ട എണ്ണ നീക്കല്‍ ദൗത്യം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ഇതോടെയാണ് മുങ്ങിയ കപ്പലിലെ എണ്ണം നീക്കം ചെയ്യാന്‍ ഇതുവരെ നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടർന്ന് ഷിപ്പിങ് ഡയറക്ടർ ജനറല്‍ അന്ത്യശാസനം നല്‍കിയത്.



