കോട്ടയം: പാമ്പാടി പോലീസിന്റെ നേതൃത്വത്തിൽ കളഞ്ഞു കിട്ടിയ 6 ലക്ഷം രൂപ ഉടമക്ക് നൽകിയ വാകത്താനം നാലുന്നാക്കൽ ബിനോയ് ജോൺ (40) അനുമോദിച്ചു മീനടം ഭാഗത്ത് നിന്ന് കളഞ്ഞു കിട്ടിയ പണം ടൈൽ പണി തൊഴിലാളിയായ ബിനോയ് ജോൺ പാമ്പാടി സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
തുകയുടെ വഅകാശിയായ റെജിമോൻ (വാകത്താനം) സ്റ്റേഷനിൽ എത്തി പോലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജാരാക്കി.പാമ്പാടി പോലീസ്സ്റ്റേഷൻ ഐ.പി എസ്എച്ച്ഒ റിച്ചാർഡ് വർഗ്ഗീസ്സ്,എസ്.ഐ ഉദയകുമാർ, സാമൂഹിക പ്രവർത്തകർ, ബിനോയ് ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ പണം റെജിമോന് കൈമാറുകയും ചെയ്തു.
തനിക്ക് കടബാധ്യത ഉണ്ടായിട്ടും ഈ പണം പോലീസ് സ്റ്റേഷനിൽ കൈമാറി സത്യസന്ധത കാണിച്ച ബിനോയ് ജോണിന് പ്രശംസ പത്രം കൊടുത്ത് പാമ്പാടി പോലീസ് ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group