Spread the love

ഗ്ലാസ് ബോട്ടിലുകളില്‍ പ്ലാസ്റ്റിക് ബോട്ടിലുകളേക്കാള്‍ കൂടുതല്‍ മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട് എന്നാണ് പുതിയ പഠനം പറയുന്നത്.

video
play-sharp-fill

പ്ലസ്റ്റിക് ബോട്ടിലുകളില്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഗ്ലാസ്, സ്റ്റില്‍ ബോട്ടിലുകളും വാങ്ങുന്നവരാണ് നമ്മളില്‍ പലരും.

ഫ്രാൻസിലെ ഭഷ്യ സുരക്ഷാ ഏജൻസിയായ എ.എൻ.എസ്.ഇ.എസ് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം. ഗ്ലാസ് കുപ്പികളില്‍ വില്‍ക്കുന്ന പാനീയങ്ങള്‍, വെള്ളം, സോഡ, ബിയർ, വൈൻ എന്നിവയില്‍ പ്ലാസ് കുപ്പികളിലോ ക്യാനുകളിലോ ഉള്ളതിനേക്കാള്‍ കൂടുതല്‍ മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജേണല്‍ ഓഫ് ഫുഡ് കംപോസിഷ്യൻ ആൻഡ് അനാലിസിസിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകളെ അപേക്ഷിച്ച്‌ ഗ്ലാസ് ബോട്ടിലുകള്‍ കൂടുതല്‍ സുരക്ഷിതമാണെന്നായിരുന്നു ഗവേഷകർ കരുതിയിരുന്നത്.

എന്നാല്‍ പഠനം നടത്തിയപ്പോള്‍ ഒരിക്കലും ചിന്തിക്കാത്ത ഫലമാണ് ലഭിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പിഎച്ച്‌.ഡി വിദ്യാർഥി ഇസലീൻ ചായിബ് പറയുന്നു.

കുപ്പികളുടെ അടപ്പാണ് ഇതിനു കാരണമെനാണ് കരുതുന്നത്. ഭൂരിഭാഗം കുപ്പികളുടെയും അടപ്പ് കളർ നിറത്തിലുള്ള പ്ലാസ്റ്റിക് ആയിരിക്കും. ഒരു ലിറ്റർ ഗ്ലാസ് ബോട്ടിലില്‍ 100 മൈക്രോപ്ലാസ്റ്റിക് കണികകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്ലാസ്റ്റിക് കുപ്പികളെ അപേക്ഷിച്ച്‌ 50 മടങ്ങ് കൂടുതലാണ്.

സോഫ്റ്റ് ഡ്രിങ്കുകളിലും ബിയറിലും മൈക്രോപ്ലാസ്റ്റിക് കൂടുതലായി കാണപ്പെടുന്നു.

സോഫ്റ്റ് ഡ്രിങ്കുകള്‍, നാരങ്ങാവെള്ളം, ബിയർ തുടങ്ങിയ പാനീയങ്ങളില്‍ ഗണ്യമായി ഉയർന്ന മൈക്രോപ്ലാസ്റ്റിക് അളവ് ഉണ്ടായിരുന്നു, ലിറ്ററില്‍ 30 മുതല്‍ 60 വരെ കണികകള്‍. ഈ പാനീയങ്ങള്‍ സാധാരണയായി പെയിന്റ് ചെയ്ത മൂടികള്‍ ഉപയോഗിച്ച്‌ അടച്ചിരിക്കും. ഇതാകാം മലിനീകരണത്തിന് കാരണമെന്ന് കരുതുന്നത്.

നിലവില്‍ ഭക്ഷണത്തിലോ പാനീയത്തിലോ ഉള്ള മൈക്രോപ്ലാസ്റ്റിക്കുകളുടെ അളവ് ആരോഗ്യത്തിന് എത്രത്തോളം അപകടകരമാണ് എന്ന് നിർവചിക്കുന്നതിന് ഒരു മാനദണ്ഡവുമില്ല.