Spread the love

കോട്ടയം: ഏറ്റുമാനൂരിലെ സർക്കാർ ഓഫീസുകള്‍ ഉടൻതന്നെ ഒരു കുടക്കീഴിലാകും. അഞ്ച് നിലകളിലായി 3810 ചതുരശ്ര മീറ്ററിൽ പദ്ധതിയിട്ട മിനി സിവിൽ സ്റ്റേഷന്റെ നിർമാണോദ്ഘാടനം ജൂലൈയിൽ നടത്താനാണ് ലക്ഷ്യമിടുന്നത്.

video
play-sharp-fill

ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന്റെ പുറകിൽ സ്ഥിതിചെയ്യുന്ന 0.3285 ഹെക്ടർ (81.18 സെൻറ്) വരുന്ന പുറമ്പോക്ക് ഭൂമിയിലാണ് പുതിയ മിനി സിവിൽ സ്റ്റേഷൻ നിര്‍മ്മിയ്ക്കുന്നത്. പദ്ധതിയുടെ രൂപരേഖ ഇതിനകം തയ്യാറായിട്ടുണ്ട്. മന്ത്രി വി.എൻ. വാസവന്‍റെ നേതൃത്വത്തില്‍ നടന്ന ആദ്യ മണ്ഡലവികസന ശില്‍പശാലയില്‍ ഉയർന്നുവന്ന ആവശ്യമായിരുന്നു മിനി സിവില്‍ സ്റ്റേഷൻ. മന്ത്രിയുടെ ശ്രമഫലമായാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.

മിനി സിവിൽ സ്റ്റേഷൻ രണ്ട് ഘട്ടങ്ങളിലായാണ് നിർമിക്കപ്പെടുന്നത്. ആദ്യഘട്ടത്തിൽ 2300 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ മൂന്ന് നിലകളുടെ നിർമ്മാണം, അതിനൊപ്പം വൈദ്യുതീകരണവും അഗ്നിരക്ഷാസൗകര്യങ്ങളും ഉൾപ്പെടുത്തും. കൂടാതെ ഇതിന്റെ ഭാഗമായി 110 ചതുരശ്ര മീറ്ററിൽ വിപുലമായ പാർക്കിംഗ് സൗകര്യവും ഒരുക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിനി സിവില്‍ സ്റ്റേഷൻ നിർമാണത്തിന് സാങ്കേതിക അനുമതി ലഭിച്ചത് ഈ വർഷം മാർച്ച്‌ അഞ്ചിനായിരുന്നു. ടെൻഡർ നടപടികള്‍ പൂർത്തിയാക്കി കരാർ നല്‍കി.