തൃശൂരില്‍ കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസ്; അറസ്റ്റിലായ സവാദ് റിമാൻഡില്‍

Spread the love

തൃശൂർ: തൃശൂരില്‍ കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ സവാദ് റിമാൻഡില്‍. തൃശൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റേതാണ് നടപടി.

video
play-sharp-fill

നഗ്നതാ പ്രദർശനമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി സവാദിനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇക്കഴിഞ്ഞ 14 നാണ് സംഭവം.

തൃശൂർ പടിഞ്ഞാറേക്കോട്ടയില്‍ എത്തിയപ്പോഴായിരുന്നു യുവതിക്ക് നേരെ ഇയാള്‍ ലൈംഗിക അതിക്രമം നടത്തുന്നത്. പിന്നീട് പെണ്‍കുട്ടി പ്രതികരിച്ചതിനു പിന്നാലെ ഇയാളെ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ചേർന്ന് തടഞ്ഞുവെക്കുകയും പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ കൈമാറാൻ ശ്രമിക്കവെ ബസില്‍ നിന്ന് ഇറങ്ങി ഓടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സവാദിനെ പൊള്ളാച്ചിയില്‍ നിന്ന് പിടികൂടുന്നത്.