കോഴിക്കോട് മീഞ്ചന്തയിൽ വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കോഴിക്കോട് : മീഞ്ചന്തയിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ഉള്ളിശ്ശേരി കുന്ന് മേലേത്തറ വീട്ടിൽ പ്രണവ് (21) ആണ്  മരിച്ചത്.

ഇന്നലെ രാത്രിയോടെയാണ് സംഭവം, രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയ പ്രണവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മീഞ്ചന്ത ജിവിഎച്ച്എസ് സ്കൂളിന് പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് ട്രെയിൻ തട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.