ഗൃഹപ്രവേശന ചടങ്ങുകൾ നടത്തേണ്ട പുതിയ വീട്ടിലേക്ക് എത്തുന്നത് ശൈലേഷ് കുമാറിന്റെ ചേതനയറ്റ ശരീരം;ബൈക്ക് ഇടിച്ച് അപകടം 51കാരന് ദാരുണാന്ത്യം

Spread the love

ആലപ്പുഴ: ഇന്ന്‌ ഗൃഹപ്രവേശന ചടങ്ങ് നടക്കാനിരിക്കെ ഗൃഹനാഥന് ദാരുണാന്ത്യം.മങ്കൊമ്പ് വട്ടക്കളത്തിൽ പരേതനായ രവീന്ദ്രൻ പിള്ളയുടെയും വിജയമ്മയുടെയും മകൻ ശൈലേഷ് കുമാർ (ബിജു -51) ആണ് റോഡ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാത്രി 7 മണിയോടെ എംസി റോഡിൽ തുരുത്തി മിഷൻ പള്ളിക്കു സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ ശൈലേഷിനെ ബൈക്ക് ഇടിക്കുകയായിരുന്നു.

അപകടം നടന്ന ഉടൻ ശൈലേഷിനെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രാത്രി ഒൻപതരയോടെ മരണം സംഭവിക്കുകയായിരുന്നു.

തുരുത്തിയിൽ വീടും പുരയിടവും വാങ്ങി അറ്റകുറ്റപ്പണികൾ നടത്തി ഇന്ന് ഗൃഹപ്രവേശന ചടങ്ങ് നടത്താനിരിക്കെയാണ് അപകടമുണ്ടായത്. സംസ്കാരം നാളെ മൂന്നിന് മങ്കൊമ്പിലെ കുടുംബവീട്ടിൽ. ഭാര്യ അമ്പിളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group