Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം നാളെ മുതല്‍ ആരംഭിക്കും.

video
play-sharp-fill

ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് ലിറ്റർ മണ്ണെണ്ണയും എ.എ.വൈ കാർഡുകാർക്ക് ഒരു ലിറ്ററും മറ്റ് കാർഡുകാർക്ക് അര ലിറ്റർ വീതവും മണ്ണെണ്ണ ലഭിക്കും.

മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ നിലനിന്നിരുന്നുവെന്നും
ഈ ആശങ്കകള്‍ എല്ലാം അവസാനിപ്പിച്ചതായും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ മുതല്‍ മണ്ണെണ്ണ വിതരണം ആരംഭിക്കും. റേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാനത്തിനുള്ള മണ്ണെണ്ണയില്‍ കേന്ദ്രം കുറവു വരുത്തുകയാണെന്ന് ജി.ആർ. അനില്‍ പറഞ്ഞു.

5.676 കിലോ ലിറ്റർ മണ്ണെണ്ണ ഈ വർഷത്തെ ആദ്യപാദത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. മണ്ണെണ്ണ വിഹിതത്തിലെ കുറവുമൂലം മൊത്ത വ്യാപാര ഡിപ്പോകള്‍ പലതും ഒരു വർഷത്തിലധികമായി പ്രവർത്തന രഹിതമായിരുന്നു.