അന്താരാഷ്ട്ര യോഗാ ദിനം; നാഗമ്പടം സ്പോർട്ട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ 1000 പേരുടെ മെഗാ യോഗാ പ്രദർശനം നാളെ; മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും

Spread the love

കോട്ടയം: അന്താരാഷ്ട്ര യോഗാ ദിനമായ നാളെ നാഗമ്പടം സ്പോർട്ട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ 1000 പേരുടെ മെഗാ യോഗാ പ്രദർശനം നടക്കും.

video
play-sharp-fill

സഹകരണ – ദേവസ്വം തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ യോഗാ പ്രദർശനം ഉദ്ഘാടനം ചെയ്യും. സംസ്ഥാനടിസ്ഥാനത്തിൽ നടത്തിയ യോഗാ ചാമ്പ്യൻഷിപ്പിൽ വിജയികൾക്ക് മെമെന്റോ നൽകും.

ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗ്ഗീസ് ഗുരുക്കൾ മുഖ്യപ്രഭാഷണം നടത്തും. സാമൂഹ്യ സാംസ്കാരിക നായകന്മാർ ആശംസകളർപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂര്യനമസ്കാരം, ആസ‌നങ്ങൾ പ്രാണായമങ്ങൾ എന്നിവ കോർത്തിണക്കി ഒരുമണിക്കൂർ നേരം മെഗാ യോഗം പ്രദർശനം തടക്കും.

ചേതന യോഗാ , യോഗാ അസോസിയേഷൻ ഓഫ് കോട്ടയം , വിവിധ യോഗാ ക്ലബ്ബുകൾ എന്നിവർ നേതൃത്വം നൽകും. സംഘാടക സമിതി ചെയർമാൻ വി വി ലാലു മോൻ അധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ സി കെ ഹരിഹരൻ സ്വാഗതം ആശംസിക്കും.