വീട് കുത്തിത്തുറന്ന് മോഷണം; 40 പവൻ സ്വർണ്ണവും പണവും കവർന്നു

Spread the love

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിൽ മോഷണം. 40 പവൻ സ്വർണവും 5000 രൂപയുമാണ് കവർന്നത്. സമീപത്തെ വീട്ടിൽ നിന്ന് വസ്ത്രങ്ങൾ കവർന്നതായും നാട്ടുകാർ പറഞ്ഞു.

ഇന്നലെ പുലർച്ചെ നാലരയോടെയാണ് വെഞ്ഞാറമൂട്ടിലെ മോഷണം. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും നഷ്ടമായത്. പുലർച്ചെ നാലരയോടെ വീടിനുള്ളിൽ നിന്ന് ആരോ ഓടി മറയുന്നതായി മകളാണ് ആദ്യം കണ്ടത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ അടുക്കള വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടെത്തി. രണ്ടാമത്തെ നിലയിലെ മുറിയിൽ നിന്ന് 40 പവൻ സ്വർണവും 5000 രൂപയും നഷ്ടമായെന്നാണ് വീട്ടുകാരുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണവും സ്വർണവും സൂക്ഷിച്ച ബാഗ് വീടിന് സമീപത്തെ വഴിയിൽ നിന്ന് ഒഴിഞ്ഞ നിലയിൽ കണ്ടെത്തി. സമീപത്തെ വീട്ടിന് മുറ്റത്ത് കിടന്ന വസ്ത്രങ്ങളും കാണാതായെന്ന മറ്റൊരു പരാതി. രണ്ട് മോഷണത്തിന് പിന്നിലും ഒരു സംഘം തന്നെയെന്നാണ് പൊലീസ് സംശയം. സി സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.

ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഏകദേശം 35 ലക്ഷം രൂപയുടെ കവർച്ച നടന്നതായിട്ടാണ് വെഞ്ഞാറമൂട് പൊലീസ് പ്രാഥമികമായി സ്ഥിരീകരിക്കുന്നത്. വെഞ്ഞാറമ്മൂട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു