
കോട്ടയം: കടുത്തുരുത്തി പോളിടെക്നിക്കില്‍ 2025-26 അധ്യായന വര്‍ഷത്തിലെ പോളിടെക്നിക് ലാറ്ററല്‍ എന്‍ട്രി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് ജൂണ്‍ 21ന് നടക്കും. പുതിയ അപേക്ഷകര്‍ക്ക് www.polyadmission.org എന്ന വെബ്സൈറ് മുഖേനയോ നേരിട്ട് സ്ഥാപനത്തില്‍ ഹാജരായോ അപേക്ഷകള്‍ ജൂണ്‍ 19 വരെ നല്‍കാം.
ദ്വിവത്സര ഐ.ടി.എ. 50 ശതമാനം മാര്‍ക്ക് ലഭിച്ച/ സയന്‍സ് വിഷയമെടുത്ത് പ്ളസ്ടു/ വി.എച്ച്.എസ്.ഇ/ കെ.ജി.സി.ഇ 50 ശതമാനം ആകെ മാര്‍ക്കോടെ പാസായവര്‍ക്കും അപേക്ഷിക്കാം.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ അപേക്ഷകരും ജൂണ്‍ 21 ന് കോളേജിലെത്തി രാവിലെ 11 ന് മുന്‍പായി സ്പോട്ട് അഡ്മിഷന് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി, പ്ളസ്ടു/ ഐ.ടി.ഐ,കെ.ജി.സി.ഇ,ടി.സി,സി.സി, വരുമാന സര്‍ട്ടിഫിക്കറ്റ്,ജാതി സര്‍ട്ടിഫിക്കറ്റ്, പ്രോസ്പെക്ടസ് പ്രകാരമുള്ള ഫീസ് (ഓണ്‍ലൈനായി എ.ടി.എം കാര്‍ഡ് അല്ലെങ്കില്‍ ക്യൂ ആര് കോഡ് മുഖേന) പി.ടി.എ. ഫണ്ട്, യൂണിഫോം ഫീസ് എന്നിവ സഹിതമാണ് രക്ഷിതാവിനോടൊപ്പം ഹാജരാകേണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് പോളിടെക്നിക്ക് കോളേജുകളില്‍ പ്രവേശനം നേടിയവര്‍ അഡ്മിഷന് സ്ലിപ്പ്, പി.ടി.എ. ഫണ്ട് എന്നിവ സഹിതവും രക്ഷിതാവിനോടൊപ്പം എത്തണം. വിശദവിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക .ഫോണ്‍-9496222730.







