മദ്യപിച്ചെത്തി ഭാര്യയുമായി വഴക്ക് പിന്നാലെ ഭർത്താവ് തോക്കെടുത്തു; ഭാര്യയുടെ നേരെ വെടിയുതിർത്തു; പ്രതി പിടിയിൽ

Spread the love

പാലക്കാട്: മദ്യപിച്ചെത്തി ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത ഭർത്താവ് അറസ്റ്റിൽ. മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടിൽ ശിവൻ (58) ആണ് പിടിയിലായത്. ഭാര്യ മേരി(52)ക്ക് വെടിയേറ്റ് കാൽമുട്ടിന് പരിക്കേറ്റു. ഇവർ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

video
play-sharp-fill

മദ്യപിച്ചെത്തിയ ശിവൻ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണ്. ഞായറാഴ്ച ഉച്ചയോടെ മദ്യലഹരിയിൽ വീട്ടിലെത്തിയ ശിവൻ, ഭാര്യ മേരിയുമായി ത൪ക്കമായി. പിന്നാലെ വീട്ടിലുണ്ടായിരുന്ന എയ൪ഗൺ ഉപയോഗിച്ച് ഭാര്യക്ക് നേരെ വെടിയുതി൪ക്കുകയായിരുന്നു.

സംഭവശേഷം വീട്ടിലെത്തിയ പൊലീസ് ശിവനെ കസ്റ്റഡിയിലെടുത്തു. കൊലപാതക ശ്രമമടക്കം വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. വൈദ്യപരിശോധനയടക്കം നടപടികൾ പൂർത്തീകരിച്ച് പ്രതിയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി. കേസിൽ പ്രതിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കാൻ കോടതി ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group