വാളിപ്ലാക്കലിന് സമീപം അമിതവേഗതയിലെത്തിയ കാര്‍ കലുങ്കില്‍ ഇടിച്ച് അപകടം; യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്; കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു

Spread the love

റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വാളിപ്ലാക്കലിനു സമീപം കലുങ്കില്‍ കാറിടിച്ചു.

കലുങ്കിനു സമീപം ഇരുന്ന യുവാക്കള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.

ആര്‍ക്കും പരിക്കില്ല. അമിതവേഗതയിലായിരുന്നു കാര്‍. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ ഡോക്ടര്‍ സഞ്ചരിച്ച കാര്‍ കലുങ്കില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. കലുങ്ക് തകര്‍ന്നെങ്കിലും യുവാക്കള്‍ അപകടത്തില്‍പ്പെട്ടില്ല.