കൊങ്കൺ പാതയിൽ ട്രെയിൻ സമയമാറ്റം: സ്വകാര്യ ആപ്പുകൾ അപ്ഡേറ്റ് ചെയ്‌തില്ല, വെട്ടിലായി യാത്രക്കാർ

Spread the love

കണ്ണൂർ: കൊങ്കണ്‍ പാതയിലൂടെ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ ഞായറാഴ്ച മുതലുണ്ടായ മാറ്റം സ്വകാര്യ ട്രെയിന്‍ ആപ്പുകള്‍ പരിഗണിച്ചില്ല. ഈ ആപ്പുകളിലെ പഴയ സമയം നോക്കി സ്റ്റേഷനിലേക്ക് എത്തിയ യാത്രക്കാര്‍ക്ക് തീവണ്ടി നഷ്ടമായി.

video
play-sharp-fill

നേത്രാവതി, മംഗള എക്‌സ്പ്രസ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ട്രെയിനുകളുടെ സമയക്രമമാണ് മാറിയത്.

കേരളത്തില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ സമയത്തിൽ മാറ്റം വന്നിരുന്നെങ്കിലും, സ്വകാര്യ ട്രെയിൻ ടിക്കറ്റ് ആപ്പുകള്‍ അതു അപ്‌ഡേറ്റ് ചെയ്തിരുന്നില്ല. ഉച്ചയ്ക്ക് 2.45-ന് കോഴിക്കോട് നിന്ന് പുറപ്പെട്ട എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസിന്റെ സമയം ചില ആപ്പുകളില്‍ വൈകിട്ട് 5.19-ന് കോഴിക്കോട് എത്തുമെന്നായിരുന്നു കൊടുത്തിരുന്നത്. എന്നാല്‍, ആ സമയത്ത് വണ്ടി പയ്യന്നൂര്‍ സ്റ്റേഷന്‍ കടന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു കൊങ്കണ്‍ വണ്ടികള്‍ക്കും തെറ്റായ സമയമാണ് സ്വകാര്യ ആപ്പ് കാണിച്ചത്. വണ്ടിസമയം തെറ്റില്ലാതെ അറിയാന്‍ എന്‍ടിഇഎസ് (നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം) പിന്തുടരണമെന്ന് റെയില്‍വേ ആവര്‍ത്തിച്ച്‌ അറിയിച്ചിട്ടും സ്വകാര്യ ആപ്പുകള്‍ നോക്കി യാത്രക്കാര്‍ വെട്ടിലാകുകയാണ്. ക്രിസ് (സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) നിയന്ത്രിക്കുന്ന ആപ്പാണ് എന്‍ടിഇഎസ്.