കാസർഗോഡ് കൊക്കച്ചാലിൽ ഒഴുക്കിൽപ്പെട്ട എട്ട് വയസുകാരൻ മരിച്ചു

Spread the love

കാസർഗോഡ്: കൊക്കച്ചാലിൽ ഒഴിക്കൽ പെട്ട എട്ടുവയസ്സുകാരൻ മരിച്ചു. സാദത്തിന്റെ മകൻ സുൽത്തൻ(8) ആണ് മരിച്ചത്.

video
play-sharp-fill

തോട്ടിൽ കുളിക്കുന്നതിനായി എത്തിയതായിരുന്നു കുടുംബം. ഈ സമയത്താണ് കുട്ടിയെ കാണാതാവുന്നത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വിവരമറിഞ്ഞ് ഫയർഫോഴ്‌സ് എത്തി, രണ്ട് മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് സമീപ പ്രദേശത്തു നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്മോർട്ടതിനു ശേഷമേ മരണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group