
ഇടുക്കി: കേരളത്തിലെ മലയോര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുളള ശബരി റെയില്‍ പദ്ധതിക്ക് ജീവന്‍ വെച്ചത് കഴിഞ്ഞ ദിവസമാണ്.
പദ്ധതിക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്നതില്‍ തടസമുണ്ടാകില്ലെന്ന് സംസ്ഥാനവും പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് എതിര്‍പ്പുകളിലെന്ന് റെയില്‍വെ മന്ത്രാലയവും നിലപാട് എടുത്തതോടെയാണ് വീണ്ടും വിഷയം ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ ഇടയ്ക്കിടെ സജീവ ചര്‍ച്ചകള്‍ നടക്കുമെന്നല്ലാതെ പദ്ധതിക്ക് അനക്കം വെക്കുന്നില്ലെന്ന വികാരം മലയോര മേഖലയിലെ ജനങ്ങള്‍ പങ്കുവെക്കുന്നുണ്ട്.
റെയില്‍വെ ചുമതലയുളള മന്ത്രി വി. അബ്ദുറഹ്മാൻ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രതികരണത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കുന്നുവെന്ന തോന്നലാണ് ഉണ്ടാക്കിയത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പുനരാരംഭിക്കുന്നത് വൈകാൻ സാധ്യതയുളളതായാണ് വിലയിരുത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആവശ്യമായ സാങ്കേതിക നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ സമയം എടുക്കുമെന്നതിനാലാണ് ഇത്. ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം എന്നിവയില്‍ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കുമുള്ള അവകാശ നിയമം (LARR Act), 2013 അവതരിപ്പിക്കുന്നതിന് മുമ്ബാണ് ശബരി പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ വിജ്ഞാപനം പുറപ്പെടുവിച്ചത്. അതിനാല്‍ പുതിയ നിയമനിർമ്മാണത്തിന് അനുസൃതമായി മുഴുവൻ പ്രക്രിയയും പുനരാരംഭിക്കേണ്ട സാഹചര്യത്തിലാണ് സർക്കാർ.







