യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Spread the love

തിരുവനന്തപുരം: ആര്യനാട് ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തോളൂർ മേരിഗിരി മരിയ നഗർ ഹൗസ് നമ്പർ 9ൽ താമസിക്കുന്ന അപർണയെ (24) ആണു കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. മുറി അടച്ചിരിക്കുന്നത് കണ്ടു സംശയം തോന്നിയ ഭർതൃവീട്ടുകാർ ഫോൺ വിളിച്ചെങ്കിലും എടുക്കാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് അപർണയെ മരിച്ച നിലയിൽ കണ്ടത്.

video
play-sharp-fill

ഒരു വർഷം മുൻപാണ് അപർണയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എൻജിനീയറായി ജോലി ചെയ്യുകയാണ്. മരണകാരണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ആര്യനാട് ഇൻസ്പെക്ടർ വി.എസ്.അജീഷ് പറഞ്ഞു. കുര്യാത്തി സ്വദേശിനി ശശിധരൻ നായരുടെയും രമാകുമാരിയുടെയും മകളാണ് അപർണ. സഹോദരി അശ്വതി.