ഒറ്റക്കൈയിൽ സാഹസിക ഡ്രൈവിംഗ്: ബസ് ഓടിക്കുമ്പോൾ ശ്രദ്ധ മൊബൈൽ ഫോണിൽ; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി

Spread the love

തലശ്ശേരി: ഡ്രൈവിങ് സമയത്ത് തുടര്‍ച്ചയായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ നടപടി.

തലശ്ശേരി യൂണിറ്റിലെ ഡ്രൈവര്‍ ഷാജി കണ്ടോത്തിനെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. പാനൂര്‍-കൂത്തുപറമ്പ് റൂട്ടിൽ സര്‍വീസ് നടത്തുന്നതിനിടെ ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു .

ഒരു വർഷം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ഡ്രൈവർക്കെതിരെ നടപടിയെടുക്കപ്പെട്ടത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തെ തുടർന്ന് ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group