
പാമ്പാടി: കേരളത്തിലെ ആരോഗ്യ മേഖലയിൽ സഹകരണ ആശുപത്രികളുടെ സേവനം ശ്രദ്ധേയമായി മാറിയിട്ടുണ്ടന്ന് സഹകരണ വകുപ്പുമന്ത്രി വി.എൻ. വാസവൻ.
കോട്ടയം ജില്ലാ സഹകരണ ആശുപത്രിയുടെ നീതി മെഡിക്കൽ സ്റ്റോറും നീതി ലാബോറട്ടറിയുടെയും പാമ്പാടി താലൂക്കാശുപത്രി അത്യാഹിത വിഭാഗത്തിനു സമീപം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ആശുപത്രി പ്രസിഡൻ്റ് സി. ജെ. ജോസഫ് അദ്ധ്യക്ഷനായി. പരിശോധനകൾക്കും, മരുന്നുകൾക്കും താരതമ്യേന കുറഞ്ഞ നിരക്കിനു പുറമെ സീനിയർ സിറ്റിസൺസിന് 10 ശതമാനം ഡിസ്കൗണ്ടു കൂടി അനുവദിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കോട്ടയം അർബൻ ബാങ്ക് ചെയർമാൻ ടി ആർ രഘുനാഥൻ മുഖ്യപ്രഭാഷണം നടത്തി. കെ. എം. രാധാകൃഷ്ണൻ, കൃഷ്ണകുമാരി രാജശേഖരൻ, കെ. എൻ. വേണുഗോപാൽ, ഡാലി റോയ്, ഡോ. കെ. എ. മനോജ്, സി. എം. മാത്യു, അനീഷ് പന്താക്കൽ,പി.ഹരികുമാർ, ക്ഷേർളി തര്യൻ, അസിസ്റ്റൻ്റ് റജിസ്ട്രാർ കെ. പി. ഉണ്ണികൃഷ്ണൻ നായർ, ഐ. എ. എസ് റിട്ട. കെ. ടി. ചാക്കോ ഒ.സി. ചാക്കോ , കെ. എസ് ഗിരീഷ് കെ.എസ്.പ്രദീഷ് . ഭരണസമിതിയംഗം ഇ. എസ്. സാബു, സെക്രട്ടറി കാർത്തിക് ബാലൻപിള്ള എന്നിവർ പ്രസംഗിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group