Spread the love

കോഴിക്കോട്: കൂട്ടുകാരോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ പിണങ്ങി ടിപ്പറിന് മുന്നിലേക്ക് എടുത്തുചാടി വിദ്യാർത്ഥി. ഡ്രൈവറുടെ സമയോചിത ഇടപെടല്‍ കാരണം വിദ്യാർത്ഥി തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു.

video
play-sharp-fill

ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. കോഴിക്കോട് കട്ടാങ്ങല്‍ പെട്രോള്‍ പമ്ബിന് സമീപത്തെ കോഫി ഷോപ്പിന് മുന്നില്‍ നിന്ന് സംസാരിക്കുകയായിരുന്നു മൂന്ന് കുട്ടികള്‍. പെട്ടെന്ന് ഇതിലൊരാള്‍ പിണങ്ങി റോഡിലേക്കിറങ്ങുകയും ടിപ്പർ വന്നപ്പോള്‍ മുന്നിലേക്ക് എടുത്ത് ചാടുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സ്‌കൂട്ടറില്‍ കൂട്ടുകാർക്കൊപ്പം ഇരിക്കുകയായിരുന്നു വിദ്യാർത്ഥി. ഇവർ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ സ്‌കൂട്ടറില്‍ നിന്നിറങ്ങി ഒരു വിദ്യാർത്ഥി റോഡിലേക്ക് നടന്ന് നീങ്ങുന്നത് കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിപ്പർ കടന്നുവരുന്നത് കണ്ട് എന്തുചെയ്യണമെന്നറിയാതെ കുട്ടി നില്‍ക്കുന്നുണ്ട്. പിന്നാലെ ടിപ്പർ ഡ്രൈവർ സഡൻ ബ്രേക്കിട്ടതുകൊണ്ട് മാത്രം കുട്ടി രക്ഷപ്പെട്ടു. കാര്യമായ പരിക്കുകളൊന്നും ഏറ്റിട്ടില്ല.