Spread the love

   വടകര രണ്ട് ദിവസമായി നിർത്തിയിട്ട നിലയില്‍ കണ്ടെത്തിയ ദില്ലി രജിസ്ട്രേഷനിലുള്ള കാറിൽ തോക്ക് കണ്ടെത്തി. വടകര കൈനാട്ടിയിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി പരിശോധന പുരോഗമിക്കുകയാണ്. കളിത്തോക്കാണെന്നാണ് കാർ ഉടമകളെ ബന്ധപ്പെട്ടപ്പോള്‍ വിശദീകരിച്ചതെന്ന് പൊലീസ് അറിയിച്ചു.

video
play-sharp-fill

രണ്ട് ദിവസമായി ദില്ലി രജിസ്ട്രേഷനിലുള്ള ഒരു കാർ നിർത്തിയിട്ട നിലയില്‍ കണ്ടെത്തിയതോടെ സംശയത്തെ തോന്നി പ്രദേശവാസികള്‍ നോക്കിയപ്പോഴാണ് കാറിനുള്ളില്‍ തോക്ക് കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഉടമകളുമായി ബന്ധപ്പെട്ടപ്പോള്‍ കളിത്തോക്കാണെന്ന മറുപടിയാണ് പൊലീസിന് നല്‍കിയത്.

കാർ തകരാറായതിനാല്‍ റോഡില്‍ നിർത്തിയതെന്നും പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. ഉടമയോട് വടകര പൊലീസില്‍ ഹാജരാകാൻ ആവശ്യപെട്ടിട്ടുണ്ട്. പരിശോധനകള്‍ക്ക് ശേഷമേ തോക്ക് യാഥാർത്ഥ തോക്കാണോയെന്ന് പറയാൻ കഴിയുകയുള്ളുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group