രക്തദാതാവിനെ കിട്ടാത്തതിൽ ഇനി ആശങ്ക വേണ്ട; രണ്ടുവർഷം വരെ സൂക്ഷിക്കാൻ കഴിയുന്ന കൃത്രിമ രക്തം; 2030- ഓടെ ആശുപത്രികളിലേക്ക്

Spread the love

അത്യാഹിത ഘട്ടങ്ങളിൽ ആശുപത്രിയിൽ എത്തുമ്പോൾ രക്തദാനത്തിനായി ആളുകളെ ലഭിക്കാതെ പലരും കഷ്ടപ്പെടാറുണ്ട്. രക്തദാതാക്കളെ കണ്ടെത്താൻ സോഷ്യൽ മീഡിയയിലൂടെയും അന്വേഷണവും നടത്താറുണ്ട്.

video
play-sharp-fill

എന്നാൽ, ഭാവിയിൽ ഇതിൻറെ ഒന്നും ആവശ്യം വേണ്ടി വരില്ല. ജപ്പാനിലെ ഗവേഷകർ എല്ലാ രക്തഗ്രൂപ്പുകളുടെയും ആവശ്യങ്ങൾക്കു അനുസൃതമായി ഉപയോഗിക്കാവുന്ന കൃത്രിമ രക്തം വികസിപ്പിച്ചിരിക്കുകയാണ്, കൂടാതെ ഇതിനായുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളും ആരംഭിച്ചിരിക്കുകയാണ്.

സാധാരണ ബ്ലഡ് ബാങ്കിലേക്കോ ആശുപത്രികളിലേക്കോ നല്‍കുന്ന രക്തത്തിന് 42 ദിവസത്തെ ആയുസ്സേ ഉള്ളു. മാത്രമല്ല ഇതിന് അനുയോജ്യതാ പരിശോധനയും വേണം. എന്നാല്‍, ഈ കൃത്രിമ രക്തത്തിന് അത്തരം പ്രശ്നങ്ങൾ ഒന്നും തന്നെയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രൊഫസർ ഹിരോമി സകായിയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ഈ കൃത്രിമ രക്തം രണ്ട് വർഷം വരെ നന്നായി സൂക്ഷിക്കാവുന്നതാണ്. കാലാവധിയുളള രക്തത്തിൽ നിന്നുള്ള ഹീമോഗ്ലോബിൻ വേർതിരിച്ചെടുത്താണ് ഇത് തയ്യാറാക്കുന്നത്.

ഇതിനോടകം സന്നദ്ധപ്രവർത്തകരില്‍ പരീക്ഷണം നടത്തിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ഇത് വിജയിച്ചാല്‍, 2030-ഓടെ ഈ സാങ്കേതികവിദ്യ പ്രാവർത്തികമാവുകയും അടിയന്തര വൈദ്യസഹായ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.