ചരക്കുകപ്പൽ തീപിടിത്തം;പാരിസ്ഥിതിക പ്രശ്‌നങ്ങൾ, മത്സ്യബന്ധന പ്രശ്‌നങ്ങൾ എന്നിവയാണ് സംസ്ഥാനം നോക്കുന്നത്; 50 കണ്ടെയ്‌നറുകൾ കടലിൽ വീണതായി മന്ത്രി വി.എൻ വാസവൻ;

Spread the love

തിരുവനന്തപുരം: കേരള തീരത്തിനടുത്ത് ഉൾക്കടലിൽ ചരക്കു കപ്പൽ തീപിടിത്തത്തിൽ 50 കണ്ടെയനറുകൾ കടലിൽ വീണതായി മന്ത്രി വി.എൻ വാസവൻ വ്യക്തമാക്കി. തീപിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്നും മന്ത്രി വ്യക്തമാക്കി. രക്ഷാദൗത്യം നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര മന്ത്രായലത്തിന്റെ കീഴിലാണ് തുടർദൗത്യങ്ങൾ.

video
play-sharp-fill

പാരിസ്ഥിതിക പ്രശ്‌നങ്ങൾ, മത്സ്യബന്ധന പ്രശ്‌നങ്ങൾ എന്നിവയാണ് സംസ്ഥാനം നോക്കുന്നതെന്നും മന്ത്രി വി.എൻ വാസവൻ വ്യക്തമാക്കി. 40 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നാണ് ആദ്യം ലഭിച്ച വിവരം. ഉൾക്കടലിൽ നടക്കുന്ന അപകടങ്ങളിൽ കേസ് എടുക്കുന്നത് ഷിപ്പിങ് മന്ത്രാലയമാണ്.

സംസ്ഥാനത്തിന് ഉണ്ടായ നഷ്ടങ്ങൾ ക്ലെയിം ചെയ്ത് വാങ്ങാനുള്ള നടപടികൾ സംസ്ഥാനത്തിന്റേതാണ്. എന്തുകൊണ്ടാണ് തീപിടത്തമുണ്ടായതെന്ന കാര്യത്തിൽ വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group