ഷോക്കേറ്റ് വിദ്യാര്‍ത്ഥിയുടെ മരണം: വൈദ്യുതി മോഷണത്തെക്കുറിച്ച്‌ പരാതി അറിയിച്ചിരുന്നില്ലെന്ന് കെ എസ് ഇ ബി; ആരോപണങ്ങള്‍ക്ക് മറുപടി

Spread the love

തിരുവനന്തപുരം: നിലമ്പൂരില്‍ വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.എസ്.ഇ.ബി.

video
play-sharp-fill

വൈദ്യുതി മോഷ്ടിച്ച്‌ പന്നിക്കെണി നിർമ്മിക്കുന്ന വിവരം ഏഴ് മാസം മുൻപ് അധികൃതരെ അറിയിച്ചിരുന്നുവെന്ന വാദം വസ്തുതാ വിരുദ്ധമാണെന്ന് കെ.എസ്.ഇ.ബി പ്രസ്താവനയില്‍ അറിയിച്ചു.

ചില മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത് വസ്തുതാപരമല്ല. കെ എസ് ഇ ബി വഴിക്കടവ് സെക്ഷൻ ഓഫീസില്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ല. തോട്ടിയില്‍ ഘടിപ്പിച്ച വയർ വൈദ്യുതി ലൈനില്‍ കൊളുത്തി വൈദ്യുതി മോഷ്ടിച്ചതാണ് കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നടന്ന അപകടത്തിനു കാരണമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനാതിർത്തിക്ക് സമീപം പുറത്തുനിന്നുള്ള എത്തിപ്പെടല്‍ ദുഷ്കരമായ ഒറ്റപ്പെട്ട പ്രദേശമാണെന്നതിനാലും രാത്രികാലങ്ങളിലാണ് ഇത്തരത്തില്‍ വൈദ്യുതി മോഷ്ടിക്കുന്നത് എന്നതിനാലും കെ എസ് ഇ ബി ജീവനക്കാർക്ക് സ്വമേധയാ ഇത്തരം മോഷണങ്ങള്‍ കണ്ടെത്തി നിയന്ത്രിക്കുന്നത് എളുപ്പമല്ല. ജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഇത്തരം ദുഷ്പ്രവണതകളും അപകടങ്ങളും ഒഴിവാക്കാൻ കഴിയുകയുള്ളൂവെന്നും പ്രസ്താവനയില്‍ പറയുന്നു.