Spread the love

പൂവത്തിളപ്പ്: ബഫര്‍ സോണ്‍, വന്യജീവി സംരക്ഷണനിയമം, വന്യമൃഗ നിയന്ത്രിത നായാട്ട്, വഖഫ് ഭൂമി,കടലോര സുരക്ഷ തുടങ്ങി വിവിധ വിഷയങ്ങളില്‍ കേരള കോണ്‍ഗ്രസ്-എം പാര്‍ട്ടി എടുക്കുന്ന ശരി നിലപാടുകള്‍ക്ക് പൊതുസമൂഹത്തില്‍

video
play-sharp-fill

സ്വീകാര്യത വര്‍ധിച്ചുവരുന്നതായും മനുഷ്യജീവനു ഭീഷണി സൃഷ്ടിക്കുന്ന വന്യമൃഗങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരാനുള്ള നിയന്ത്രിത നായാട്ടിന് അനുവാദം നല്‍കണമെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി പറഞ്ഞു.

അകലക്കുന്നം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന മണ്ഡല സമ്മേളനവും പ്രതിഭകള്‍ക്ക് സ്വീകരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്‍റ് ജയ്‌മോന്‍ പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്‍റ് പ്രൊഫ.ലോപ്പസ് മാത്യു, സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം ജോസഫ് ചാമക്കാല,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാന്‍റിസ് കൂനാനിക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബെറ്റി റോയി,പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാത്തുക്കുട്ടി ഞായര്‍കുളം, മുന്‍ പ്രസിഡന്‍റുമാരായ ടോണി ഇടയ്ക്കാട്ടുതറ, ജേക്കബ് തോമസ്, ജാന്‍സി ബാബു,

മുന്‍ വൈസ് പ്രസിഡന്‍റ് ബെന്നി വടക്കേടം, മെമ്ബര്‍മാരായ ജോര്‍ജ് മൈലാടി, കെ.കെ. രഘു, സംസ്ഥാന കമ്മറ്റിയംഗങ്ങളായ അഡ്വ. സണ്ണി മാന്തറ, അഡ്വ. ജോര്‍ജ് കുട്ടി പുറ്റത്താങ്കല്‍, നിയോജകമണ്ഡലം സെക്രട്ടറി ജിജോ വരിക്കമുണ്ട തുടങ്ങിയവര്‍ പ്രസംഗിച്ചു. പാര്‍‌ട്ടിയുടെ മുന്‍കാല സാരഥികളെ യോഗത്തില്‍ ആദരിച്ചു.