Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വൈകുന്നേരം വരെ 1952 സജീവ കേസുകളാണ് ഉണ്ടായിരുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവിൽ 80 കേസുകളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

video
play-sharp-fill

അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കോവിഡ് മൂലമല്ല, മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടുന്നതിനിടയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ആവശ്യമില്ലാത്ത ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കൂടാതെ, ശ്രീചിത്ര ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്തിയതായി മന്ത്രി അറിയിച്ചു. ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളിലെ പ്രശ്നമായിരുന്നു കാരണമെന്നും, അത്യാവശ്യ ശസ്ത്രക്രിയകള്‍ മെഡിക്കല്‍ കോളേജില്‍ നടത്തുന്നതിന് താത്കാലിക സംവിധാനം ഒരുക്കാന്‍ നിർദേശം നല്‍കിയിട്ടുണ്ടെന്നും പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group