Spread the love

കോട്ടയം: ജവാഹർ നവോദയ വിദ്യാലയത്തിന്റെ ഹോസ്റ്റലിൽ സ്വിച്ച് ബോർഡിൽനിന്ന് വിദ്യാർഥിനിക്ക് ഷോക്കേറ്റതായി പരാതി. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. വ്യാഴം രാവിലെ 7നാണു സംഭവം. ഉടൻ വിദ്യാലയത്തിലെ മെഡിക്കൽ റൂമിൽ കുട്ടിയെ പ്രവേശിപ്പിച്ചു. കൈവിരലിന് വേദനയുള്ളതിനാൽ ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്കുശേഷം ഉച്ചയോടെ വീട്ടിലേക്കു മടങ്ങി. കണ്ണിനും കൈയ്ക്കും വേദനയുള്ളതായും ചികിത്സ തുടരണമെന്നും മാതാപിതാക്കൾ പറഞ്ഞു.

video
play-sharp-fill

വിദ്യാലയത്തിന് എതിരെ കൂടുതൽ രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തി. ഷോക്കേൽക്കുന്നത് സ്ഥിരം സംഭവമാണെന്നും 5 സംഭവങ്ങൾ ഒരു വർഷത്തിനിടെ ഉണ്ടായെന്നും രക്ഷിതാക്കൾ ആരോപിച്ചു. ഹോസ്റ്റലുള്ള സ്ഥാപനമായിട്ടും സ്വന്തം വാഹനമില്ല.ഷോക്കേറ്റ വിദ്യാർഥിനിയെ ഓട്ടോ വിളിച്ചാണ് ആശുപത്രിയിലെത്തിച്ചത്. 1987ൽ പണിത കെട്ടിടമാണെന്നും കാലപ്പഴക്കം മൂലമുള്ള തകരാറാകാം കാരണമെന്നും വിദ്യാലയ അധികൃതർ പറഞ്ഞു.കെട്ടിടം നവീകരണത്തിന് 6.86 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഉടൻ നിർമാണം തുടങ്ങും.