Spread the love

കൊച്ചി: താരസംഘടന ‘അമ്മ’യില്‍ നടക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടനും ‘അമ്മ’യുടെ മുൻ ട്രഷററുമായ ഉണ്ണി ശിവപാല്‍.

video
play-sharp-fill

താൻ ഒരിടത്തേക്കും ഒളിച്ചോടിയിട്ടില്ലെന്നും ഇവിടെ തന്നെ ഉണ്ടെന്നും പറഞ്ഞ ശിവപാല്‍ മറ്റുചില കാര്യങ്ങളും കൂട്ടിച്ചേർത്തു.

അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ പാസാക്കാതെ 15 ലക്ഷം കുടുംബമേളക്കിടെ ചെലവിട്ടതായും, ഇക്കാര്യം താൻ ചൂണ്ടിക്കാണിച്ചതാവാം തനിക്ക് എതിരായ നടപടിക്ക് കാരണമെന്നും ഉണ്ണി ശിവപാല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്നെ മാറ്റിനിര്‍ത്തിയാണ് പല കണക്കുകളും എഴുതിക്കൂട്ടിയതെന്നും ഉണ്ണി ശിവപാല്‍ വെളിപ്പെടുത്തി. തനിക്കെതിരായ നടപടി ശ്വേത അറിഞ്ഞില്ല എന്നത് പച്ചക്കള്ളമാണെന്നും ഉണ്ണി ശിവപാല്‍ പറഞ്ഞു.

പ്രസിഡന്‍റും സെക്രട്ടറിയും ട്രഷററും മാത്രമുള്ള വാട്സപ്പ് ഗ്രൂപ്പില്‍ പോലും നടന്നത് പൊരിഞ്ഞ തർക്കമെന്നും മുൻ ട്രഷറർ കൂടിയായ ഉണ്ണി ശിവപാല്‍ വെളിപ്പെടുത്തി.