
കാപ്പി കുടിക്കുന്ന ശീലം ആരോഗ്യത്തിന് പലതരത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ തെളിയിട്ടുണ്ട്. ഇപ്പോഴിതാ, മിതമായ കാപ്പി ഉപയോഗം സ്ത്രീകളില്‍ ആരോഗ്യകരമായ വാർദ്ധക്യത്തിന് സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.
ഒർലാൻഡോയില്‍ നടന്ന അമേരിക്കൻ സൊസൈറ്റി ഫോർ ന്യൂട്രീഷന്റെ വാർഷിക ന്യൂട്രീഷൻ 2025 സമ്മേഷനത്തില്‍ അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
1984 മുതല്‍ നടത്തിയ പഠനത്തില്‍ 45നും 60നും ഇടയില്‍ പ്രായമായ സ്ത്രീകളുടെ ഭക്ഷണശീലങ്ങള്‍ വിലയിരുത്തി. ഏകദേശം 50,000 സ്ത്രീകളുടെ രേഖകളാണ് പഠനം വിശകലനം ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെയുള്ള ഒരു കപ്പ് കാപ്പ് ഊർജ്ജം വർധിപ്പിക്കുന്നതിനപ്പുറം കൂടുതല്‍ ഗുണം ചെയ്യുമെന്ന് ഗവേഷകർ പറയുന്നു, പ്രത്യേകിച്ച് സ്ത്രീകളില്‍. മധ്യവയസിലും തുടരുന്ന കാപ്പി കുടി ശീലം സ്ത്രീകളെ വർദ്ധക്യത്തില്‍ മാനസികമായും ശാരീരികമായും ശക്തരായി നിലനിർത്താൻ സഹായിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
70 വയസോ അതില്‍ കൂടുതലോ ജീവിക്കുക, 11 പ്രധാന വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തനാകുക, ശാരീരിക പ്രവർത്തനങ്ങള്‍ നിലനിർത്തുക, നല്ല മാനസികാരോഗ്യം ഉണ്ടായിരിക്കുക, വൈജ്ഞാനിക വൈകല്യം പ്രകടിപ്പിക്കാതിരിക്കുക, ഓർമക്കുറവ് കാണിക്കാതിരിക്കുക എന്നിവയാണ് ആരോഗ്യകരമായ വാർദ്ധക്യത്തിന്റെ സൂചനകള്‍.