അര്‍ജുൻ എവിടെ? പിറവത്ത് നിന്ന് കാണാതായ പ്ലസ്‌ ടു വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍ ഊര്‍ജിതം; കേരളം വിട്ടിരിക്കാമെന്ന് പൊലീസ്; അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും

Spread the love

കൊച്ചി: പിറവത്തുനിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിക്കായി അന്വേഷണം തുടരുന്നു.

video
play-sharp-fill

പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അർജുൻ രഘുവിനെയാണ് (17) കാണാതായത്.

വിദ്യാർത്ഥി കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമിപ്പോള്‍. അതിനാല്‍ത്തന്നെ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടിവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അർജുന്റെ ചിത്രം കേരളത്തിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ചിരുന്നു. എന്നാല്‍ യാതൊരു സൂചനയും ലഭിച്ചില്ല. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച്‌ പൊലീസ് പരിശോധന നടത്തിയിരുന്നു.

തിങ്കളാഴ്ച സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അർജുൻ തിരിച്ചെത്താതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓണക്കൂർ കരയോഗപ്പടിക്ക് സമീപം ഓലോത്തില്‍ വീട്ടില്‍ രഘുനാഥന്റെ മകനാണ്.