Friday, April 24, 2026

മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ രാത്രി കുടിക്കേണ്ട പാനീയങ്ങള്‍

Spread the love

സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം, അതുപോലെ ഉത്കണ്ഠ തുടങ്ങിയവ ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം.

video
play-sharp-fill

ഇതിന്‍റെ കൃതമായ കാരണം കണ്ടെത്തി പരിഹാരം തേടുക പ്രധാനമാണ്. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

1. പാല്‍ 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണുകളായ സെറോടോണിൻ, മെലാറ്റോണിൻ എന്നിവ ഉത്പാദിപ്പിക്കാൻ സഹായിക്കും.

2. മഞ്ഞള്‍ പാല്‍ 

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള കുര്‍ക്കുമിന്‍ അടങ്ങിയ മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

3. കറുവപ്പട്ട ചേര്‍ത്ത പാല്‍ 

പാലില്‍ കറുവപ്പട്ട ചേര്‍ത്ത് രാത്രി കുടിക്കുന്നതും സ്ട്രെസും  ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കും.

4. ലാവണ്ടർ ചായ 

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ലാവണ്ടർ ചായ കുടിക്കുന്നതും ഉത്കണ്ഠ കുറയ്ക്കാനും സ്ട്രെസ് കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

5. പുതിനയില ചായ

പുതിനയില ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.