കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്‌ട് മാനേജര്‍ റിക്രൂട്ട്മെന്റ്; സമയം തീരുന്നു; അപേക്ഷ ജൂണ്‍ 05 വരെ

Spread the love

തിരുവനന്തപുരം: കേരള സംസ്ഥാന മണ്‍പാത്ര നിർമ്മാണ, വിപണന, ക്ഷേമ വികസന കോർപ്പറേഷൻ ലിമിറ്റഡ് (KSPMMWDC) യില്‍ ജോലി നേടാൻ അവസരം.

കണ്‍സള്‍ട്ടന്റ് പ്രൊജക്‌ട് മാനേജർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവർ ജൂണ്‍ 05ന് മുൻപായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സംസ്ഥാന മണ്‍പാത്ര നിർമ്മാണ, വിപണന, ക്ഷേമ വികസന കോർപ്പറേഷൻ ലിമിറ്റഡില്‍ കണ്‍സള്‍ട്ടന്റ് പ്രൊജക്‌ട് മാനേജർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

പ്രായപരിധി

60 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 31.04.2025 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പിജി.

എംബിഎ ഉള്ളവർക്ക് മുൻഗണനയുണ്ട്.

സർക്കാർ വകുപ്പുകളില്‍ നിന്നോ, പിഎസ് യു കളില്‍ നിന്നോ വിരമിച്ച ഉദ്യോഗസ്ഥർക്ക് മുൻഗണന.

തെരഞ്ഞെടുപ്പ്

അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ ഇന്റർവ്യൂവിന് വിളിപ്പിക്കും. ശേഷം യോഗ്യരായവരെ ഇന്റർവ്യൂ നടത്തി തിരഞ്ഞെടുക്കും.

അപേക്ഷ

താല്‍പര്യമുള്ളവർ ചുവടെ നല്‍കിയ വിജ്ഞാപനം പൂർണ്ണമായും വായിച്ച്‌ മനസിലാക്കി തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ അയക്കുക. അവസാന തീയതി ജൂണ്‍ 05.