Spread the love

കൊച്ചി: കൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിനിടെ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെയാണ് കാണാതായത്. ഏഴിമല നേവൽ അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കൊച്ചിയിൽ എത്തിയതായിരുന്നു. തേവര പാലത്തിൽ നിന്ന് പരിശീലനത്തിന്റെ ഭാഗമായി ചാടിയപ്പോഴാണ്‌ ഒഴുക്കിൽപ്പെട്ടത്. നേവിയും ഫയർഫോഴ്സും തെരച്ചിൽ നടത്തി വരികയാണ്. അതേസമയം, ആരാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തതയില്ലെന്ന് നാവികസേന പിആർഒ അറിയിച്ചു. ഉദ്യോ​ഗസ്ഥനായി നിലവിൽ തെരച്ചിൽ തുടരുകയാണ്.

video
play-sharp-fill