
മലപ്പുറം: പണി അവസാനഘട്ടത്തിലേക്കെത്തിയ ആറുവരിപ്പാതയിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അതിരുമട പ്രദേശത്ത്, പുത്തനത്താണിയും രണ്ടത്താണിയും ഇടയ്ക്ക്, റോഡിനടിയിലൂടെ ഉറവ ഉണ്ടായിരിക്കുകയാണ്. ഈ സ്ഥലത്ത് വെള്ളക്കെട്ടിനൊപ്പം നിസ്സാരമല്ലാത്ത രീതിയിൽ വെള്ളം ഒഴുകിയെത്തുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഏറെ ആഴത്തില്‍ മണ്ണ് വെട്ടി താഴ്ത്തി റോഡ് നിർമ്മിച്ച ഭാഗത്താണിത്.
ടാറിങ്ങിലെ വിടവിലൂടെ വെള്ളം പുറത്തുവരുന്നത് യാത്രക്കാരിൽ ആശങ്കയ്‌ക്ക് ഇടയാക്കുന്നു. ഈ വെള്ളം പുറത്ത് വരുന്നതു മറയ്ക്കാൻ നിർമാണക്കമ്പനിയുടെ തൊഴിലാളികൾ ശ്രമിക്കുന്നുവെന്നാരോപണങ്ങളുമുണ്ട്. ഇതിനൊപ്പം, ചില ഭാഗങ്ങളിൽ ടാറിങ് ഉയർന്ന് തകർന്ന നിലയിലും കാണപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


