കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യ നാടൻപാട്ട്, പടയണി പരിശീലനം ആരംഭിച്ചു; അഞ്ച് വയസ് മുതൽ എല്ലാ പ്രായത്തിലുളളവർക്കും പരിശീലന കളരിയിൽ പങ്കെടുക്കാം

Spread the love

കോട്ടയം: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യ നാടൻ പാട്ട്, പടയണി പരിശീലനം ആരംഭിച്ചു.

video
play-sharp-fill

പരിശീലന കളരിയുടെ ബ്ലോക്ക് തല ഉദ്ഘാടനം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. വജ്രജൂബിലി ഫെലോഷിപ്പ് നേടിയ കലാകാരൻമാരാണ് ക്ലാസുകൾ നയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഴിക്കത്തോട്, മുട്ടപ്പളളി, ചോറ്റി, വേലനിലം എന്നീ ആയി നാല് കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുന്നത്. അഞ്ചു വയസ്സു മുതൽ ഏതു പ്രായത്തിലുളളവർക്കും ഈ പരിശീലനകളരിയിൽ പങ്കെടുക്കാം.

ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്. ജില്ലാ കോർഡിനേറ്റർ അനൂപ്, ലൈബ്രറി കൗൺസിലംഗം ശിവൻ മാഷ് , സെക്രട്ടറി കെ.ബി സാബു, കെ.കെ പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു.