കെഎസ്‌ആര്‍ടിസി ബസിന്റെ ലൈവ് ലൊക്കേഷൻ, സീറ്റ് ലഭ്യതയെല്ലാം എളുപ്പത്തില്‍ അറിയാം

Spread the love

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ് യാത്രക്കാർ എപ്പോഴും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ബസിന്റെ ലൈവ് ലൊക്കേഷൻ.

video
play-sharp-fill

ബസ് എവിടെ എത്തിയെന്ന് അറിയാൻ പലരും ബുദ്ധിമുട്ട് നേരിടാറുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ബസ് കൃത്യസമയത്ത് എത്തുമോ അതോ വൈകുമോ തുടങ്ങിയ കാര്യങ്ങള്‍ അറിയാൻ പലപ്പോഴും സാധിക്കാറില്ല. ഇതിന് എന്താണ് ചെയ്യേണ്ടതെന്ന് വിശദീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് കെഎസ്‌ആർടിസി.

 

കെഎസ്‌ആർടിസി ബസ് എവിടെ എത്തി എന്ന് തത്സമയം അറിയാൻ “CHALO” ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയെന്ന് കെഎസ്‌ആർടിസി ഓര്‍മ്മിപ്പിച്ചു. യാത്രയ്ക്ക് മുമ്ബ് ബസ് എവിടെ എത്തി എന്നറിയാനും ബസ് വൈകിയാണോ ഓടുന്നതെന്ന് അറിയാനുമെല്ലാം ചലോ ആപ്പ് വഴി എളുപ്പത്തില്‍ സാധിക്കും. ദീർഘദൂര യാത്രക്കാർക്ക് ബസ് എവിടെ എത്തി എന്നറിയാനും ബസിന്റെ നമ്ബർ, ബസില്‍ സീറ്റ് ലഭ്യമാണോ എന്നുള്ള കാര്യം ഉള്‍പ്പെടെ അറിയാൻ കഴിയും എന്നുള്ളത് ഏറ്റവും ഉപയോഗപ്രദമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ചെയ്യേണ്ടത് ഇത്ര മാത്രം

 

നിങ്ങളുടെ സ്മാർട്ട് ഫോണില്‍ “CHALO” എന്ന അപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യുക.

നിങ്ങള്‍ നില്‍ക്കുന്ന ലൊക്കേഷൻ കൊടുക്കുമ്ബോള്‍ അത് വഴി കടന്ന് പോകുന്ന ബസുകളുടെ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്.

നിങ്ങള്‍ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ബസ് ഇപ്പോ എവിടെ എത്തി എന്നറിയാൻ “Track Bus” സെലക്‌ട് ചെയ്യുക.