
കോട്ടയം: ആരോഗ്യകരവും പോഷകപ്രദവുമായ ഒരു ബീറ്റ്റൂട്ട് ഇഡ്ലി റെസിപ്പി നോക്കാം. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
1 കപ്പ് ലൈറ്റ് റോസ്റ്റ് റവ
3 പച്ചമുളക്
1 കപ്പ് തൈര്
1/2 കപ്പ് ബീറ്റ്റൂട്ട് പ്യൂരി
1/2 കഷ്ണം ഇഞ്ചി
1 ടീസ്പൂണ്‍ കശുവണ്ടി
1 ടീസ്പൂണ്‍ ഉഴുന്ന് പരിപ്പ്
കറിവേപ്പില
ഉപ്പ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം ബീറ്റ്റൂട്ട് കഷ്ണങ്ങളാക്കി മുറിച്ച് ഒരു ജാറില്‍ എടുത്ത് അതിലേക്ക് പച്ചമുളകും ഇഞ്ചിയും ചേർത്ത് അല്പം വെള്ളം ചേർത്ത് അരച്ചെടുക്കുക. റവ, തൈര്, ഉപ്പ്, ബീറ്റ്റൂട്ട് പ്യൂരി എന്നിവ ഒരു പാത്രത്തിലാക്കി അല്പം വെള്ളം ചേർത്ത് ഒരു ബാറ്റർ തയ്യാറാക്കുക. ഇത് കുറച്ചു സമയം മാറ്റി വെക്കാം. ഇനി ഒരു പാനില്‍ കുറച്ച് എണ്ണ ചൂടാക്കുക. കടുക്, ഉലുവ, ചെറുതായി അരിഞ്ഞ ഉള്ളി, കറിവേപ്പില എന്നി സാധനങ്ങള്‍ ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക.
പാനില്‍ യോജിപ്പിച്ച എല്ലാ സാധനങ്ങളും മാവില്‍ ചേർത്ത് നന്നായി ഇളക്കണം. ഇതിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് ഇഡ്ഡലി മാവ് തയ്യാറാക്കുക. എല്ലാ അച്ചുകളിലേക്കും മാവ് ഒഴിച്ച് 10 മിനിറ്റ് ആവിയില്‍ വേവിക്കുക. രുചികരമായ ബീറ്റ്റൂട്ട് ഇഡ്ഡലി തയ്യാർ!







