Spread the love

മദ്യപ്രദേശ് : മദ്യപ്രദേശിലെ ഇൻഡോറിൽ നിന്നും ചൊവ്വാഴ്ച വന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇത് നെറ്റിസണ്സിനിടയില്‍ വലിയ ചർച്ചയ്ക്ക് വഴി വയ്ക്കുകയും ചെയ്തു. നിരവധി പേരാണ് ദൃശ്യങ്ങള്‍ കണ്ടതും താഴെ പ്രതികരണവുമായി എത്തിയതും. ദൃശ്യങ്ങളില്‍ മറ്റൊരു പെണ്‍കുട്ടിയോടൊപ്പം കാമുകനെ ഹോട്ടലില്‍ വച്ച്‌ കയ്യോടെ പിടികൂടി പെണ്‍കുട്ടി കാമുകന്റെ നെഞ്ചില്‍ കയറി ചെരിപ്പുകൊണ്ട് അടിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അവള്‍ അവനെ റോഡില്‍ കിടത്തി അസഭ്യം പറയുകയും നെഞ്ചില്‍ ചവിട്ടുകയും മുഖത്ത് ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്യുന്നുണ്ട്.