Saturday, April 25, 2026

നിലമ്പൂരില്‍ മത്സരിക്കണോ, വേണ്ടയോ? ബിജെപിയില്‍ ആശയക്കുഴപ്പം; കേരളത്തിലെ എൻഡിഎ നേതാക്കളുമായും ദേശീയ നേതൃത്വവുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം

Spread the love

തിരുവനന്തപുരം; നിലമ്പൂരില്‍ സ്ഥാനാർത്ഥിയെ നിർത്തണം എന്നതില്‍ ബിജെപിയില്‍ രണ്ട് അഭിപ്രായം.

video
play-sharp-fill

കേരളത്തിലെ എൻഡിഎ നേതാക്കളുമായും, ബിജെപി ദേശീയ നേതൃത്വവുമായും ആലോചിച്ച്‌ ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഇന്നലെ ചേർന്ന ബിജെപി കോർ കമ്മറ്റി യോഗത്തില്‍ മത്സരിക്കണ്ട എന്ന തീരുമാനമാണ് ബഹുഭൂരിപക്ഷവും മുന്നോട്ട് വച്ചത്.

ഇത് രാഷ്ട്രീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പല്ല, അടിച്ചേല്‍പ്പിച്ച തിരെഞ്ഞെടുപ്പ് എന്നാണ് പാർട്ടി കരുതുന്നത്. തദ്ധേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധകൊടുത്ത് മുന്നോട്ട് പോകണമെന്നാണ് അഭിപ്രായം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം നിലമ്പൂരില്‍ മത്സരിച്ചില്ലെങ്കില്‍ ബിജെപിയുടെ വോട്ടുകള്‍ ആർക്ക് എന്ന ചോദ്യം സംസ്ഥാന നേതൃത്വം നേരിടേണ്ടി വരും. രാജീവ് ചന്ദ്ര ശേഖർ പുതിയ അധ്യക്ഷനായി വന്നതിന് ശേഷമുള്ള തെരെഞ്ഞെടുപ്പ് അദ്ധേഹത്തിനും വെല്ലുവിളിയാണ്. മത്സരിച്ചില്ലെങ്കില്‍ വോട്ടുകച്ചവടം എന്ന ആക്ഷേപം യുഡിഎഫും എല്‍ഡിഎഫും പര്സ്പരം ഉന്നയിക്കാൻ സാധ്യതയുണ്ട്