സ്വകാര്യ ഭാഗത്ത് ഇരുമ്പ് വടി തിരുകി:ഗർഭാശയം പുറത്തെടുത്തു; ആദിവാസി സ്ത്രീ നേരിട്ടത്‌ 
സമാനതകളില്ലാത്ത ക്രൂരത;മൃതദേഹം കണ്ടത് മകൾ;കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രതികൾ പിടിയിൽ

Spread the love

ഭോപാൽ: ആദിവാസി സ്ത്രീയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സ്വകാര്യഭാഗത്ത് ഇരുമ്പ് വടി തിരുകിയാണ് കൊലപാതകം. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് സംഭവം.
ഖൽവ ആദിവാസി മേഖലയ്ക്കു കീഴിലുള്ള റോഷ്‌നി ചൗക്കി പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ക്രൂരമായ ബലാത്സംഗ കൊലപാതകം നടന്നത്. ആദിവാസിയായ സ്ത്രീ രണ്ടു കുട്ടികളുടെ അമ്മയാണെന്ന് പൊലീസ് പറഞ്ഞു. മകളാണ് അയൽപക്കത്തെ വീട്ടിൽ അമ്മയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

video
play-sharp-fill

സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി തിരുകുകയും ഗർഭാശയം പുറത്തെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. രക്തം വാർന്ന നിലയിൽ തറയില്‍ കിടക്കുകയായിരുന്നു സ്ത്രീ. ഗ്രാമവാസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സ്ത്രീയുടെ അയൽക്കാരായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെ താമസക്കാരായ ഹരി പാൽവി, സുനിൽ ധ്രുവെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group